കോവിഡ് വാക്‌സിന് മുൻപ് വേദനസംഹാരി കഴിക്കരുത്; ലോകാരോഗ്യ സംഘടന

By Trainee Reporter, Malabar News
painkillers before covid vaccine
Representational image
Ajwa Travels

ജനീവ: കോവിഡ് വാക്‌സിൻ എടുക്കും മുൻപ് തന്നെ വേദനസംഹാരികൾ കഴിച്ചിട്ട് ചെല്ലുന്നത് വാക്‌സിന്റെ ഫലപ്രാപ്‌തി കുറക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതേസമയം, വാക്‌സിൻ എടുത്ത ശേഷം ഉണ്ടാകാറുള്ള പാർശ്വഫലങ്ങൾ ലഘൂകരിക്കാനായി പാരസെറ്റമോൾ പോലുള്ള വേദനസംഹാരികൾ വേണമെങ്കിൽ ഉപയോഗിക്കാം.

ശരീരത്തിനുള്ളിലെ വാക്‌സിന്റെ പ്രവർത്തനത്തെ വേദനസംഹാരികൾ എപ്രകാരമാണ് ബാധിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വേദനസംഹാരി വാക്‌സിന് മുൻപ് കഴിക്കുന്നത് ആന്റിബോഡി പ്രതികരണത്തെ കുറക്കാൻ സാധ്യതയുണ്ടെന്ന് മയോ ക്‌ളിനിക്കിലെ വാക്‌സിൻ റിസർച്ച് ഗ്രൂപ്പ് ഡയറക്‌ടർ ഡോ. ഗ്രിഗറി പോളണ്ട് പറഞ്ഞു.

വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള പാർശ്വഫലങ്ങളിൽ വ്യത്യാസമുണ്ടാകും. പലപ്പോഴും രണ്ടാമത്തെ ഡോസിന് ശേഷമാകും പാർശ്വഫലങ്ങൾ കൂടുതൽ പ്രയാസകരമാകുക, ഡോ. ഗ്രിഗറി പറഞ്ഞു.

വാക്‌സിൻ എടുത്ത കൈയിൽ വേദന, തലവേദന, പണി തുടങ്ങിയ പാർശ്വഫലങ്ങളാണ് വാക്‌സിൻ എടുത്തവരിൽ സാധാരണ കണ്ടുവരുന്നത്. ഇവ സങ്കീർണ സ്വഭാവത്തിലുള്ളതല്ല. പലർക്കും 2 ദിവസത്തിനപ്പുറം ലക്ഷണങ്ങൾ നീണ്ടുനിൽക്കാറുമില്ല.

എന്നാൽ, അലർജി പ്രശ്‌നങ്ങൾക്ക് വേണ്ടി ആന്റിഹിസ്‌റ്റമിൻ മരുന്നുകൾ സ്‌ഥിരമായി കഴിക്കുന്നവർ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വാക്‌സിൻ എടുക്കാവൂയെന്നും വിദഗ്‌ധർ പറയുന്നു. മൈഗ്രയ്ൻ പോലുള്ള പ്രശ്‌നങ്ങൾക്ക് വേദനസംഹാരികൾ കഴിക്കുന്നവർക്കും ഇത് ബാധകമാണ്.

Read also: സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘മാറ്റിനി’ ഒടിടി; എൻഎം ബാദുഷ-ഷിനോയ് മാത്യു സംരംഭം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE