റിയാദ്: ലോകത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ നഗരം സൗദിയിലെ മദീനയാണെന്ന് പഠന റിപ്പോർട്. പ്രമുഖ ട്രാവല്‍ ഇന്‍ഷുറന്‍സ് വെബ്സൈറ്റായ ഇന്‍ഷ്വര്‍ മൈ ട്രിപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 10 പോയിന്റോടെയാണ് മദീന നഗരം പട്ടികയിൽ ഒന്നാമതെത്തിയത്. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഡെൽഹിയും ഇടം പിടിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെ തോത് അങ്ങേയറ്റം കുറവായതാണ് മദീനയെ സുരക്ഷിത നഗരമായി തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം. ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷിതത്വ ബോധം, കുറ്റകൃത്യങ്ങളുടെ കുറവ്, സ്ത്രീകള്‍ക്ക് ആവശ്യമാവുന്ന സഹായങ്ങള്‍ നല്കല്, സ്ത്രീകളെ മാനിക്കല്‍ എന്നിങ്ങനെയുള്ള പത്ത് സൂചകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് നഗരങ്ങളുടെ സുരക്ഷിതത്വ പട്ടിക തയ്യാറാക്കിയത്.
തായ്ലന്റിലെ ചിയാങ് മൈ, ദുബായ്, ജപ്പാനിലെ ക്യോട്ടോവ് എന്നീ നഗരങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ ഉള്ളത്. അതേസമയം തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമായി കണ്ടെത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്ഗാണ്. പത്തില്‍ പൂജ്യം പോയിന്റുകളാണ് ജൊഹന്നാസ്ബര്ഗിന് ഈ പഠന റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്.
Read also: കാഴ്ചയിൽ കുഞ്ഞൻ, ഭാരത്തിൽ കേമൻ; ചില്ലറക്കാരനല്ല ഈ ‘സ്ട്രോബെറി’







































