‘നിങ്ങൾ വോട്ട് ചെയ്‌തു, എന്റെ മേലധികാരിയാകാൻ നോക്കരുത്’; ജനങ്ങളോട് ക്ഷുഭിതനായി അജിത് പവാർ

സ്വന്തം മണ്ഡലമായ ബാരാമതിയിലെ ചടങ്ങിനിടെയാണ് ജനങ്ങളോട് അജിത് രോഷാകുലനായത്.

By Senior Reporter, Malabar News
ajit pawar
അജിത് പവാര്‍
Ajwa Travels

മുംബൈ: പ്രസംഗത്തിനിടെ നിവേദനങ്ങളുമായി എത്തിയ ജനങ്ങളോട് ക്ഷുഭിതനായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സ്വന്തം മണ്ഡലമായ ബാരാമതിയിലെ ചടങ്ങിനിടെയാണ് ജനങ്ങളോട് അജിത് രോഷാകുലനായത്.

”നിങ്ങൾ വോട്ട് ചെയ്‌തു എന്നത് ശരിയാണ്. അതിന്റെ പേരിൽ എന്റെ മേലധികാരിയാണെന്ന് കരുതരുത്”- അജിത് പവാർ പറഞ്ഞു. ചടങ്ങ് തുടങ്ങിയത് മുതൽ ഒട്ടേറെപ്പേരാണ് വിവിധ ആവശ്യങ്ങളുമായി അദ്ദേഹത്തിന് ചുറ്റും കൂടിയത്.

ഉപമുഖ്യമന്ത്രി ജനങ്ങളെ ശാസിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷവും അജിത്തിനെതിരെ രംഗത്തുവന്നു. അതേസമയം, ജനങ്ങൾക്കും ഔചിത്യം വേണമെന്ന് പറഞ്ഞ് മന്ത്രി സഞ്‌ജയ്‌ ഷിർസാഠ് അജിത്തിനെ ന്യായീകരിച്ചു.

”രാപ്പകൽ ഇല്ലാതെ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നവരാണ് പൊതുപ്രവർത്തകർ. എന്നാൽ ആവശ്യങ്ങളുമായി അവരെ സമീപിക്കുന്നവർക്ക് സ്വന്തം കാര്യങ്ങൾ മാത്രമാണ് വലുത്. ജനം ഔചിത്യബോധമില്ലാതെ പെരുമാറുന്നത് ഒരിക്കലും വാർത്തയാകാറില്ല. നേതാക്കളുടെ പരാമർശങ്ങൾ വിവാദമാവുകയും ചെയ്യും”-  ഷിർസാഠ് പറഞ്ഞു.

Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE