നാദാപുരം: തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച കോളേജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്‌മാഗാന്ധി ഗവ. കോളേജ് ബിഎസ്‌സി ഫിസിക്‌സ് രണ്ടാംവർഷ വിദ്യാർഥിനിയാണ്.
തിങ്കളാഴ്‌ച വൈകിട്ട് ആറുമണിയോടെയാണ് മുറിയിൽ തീ കൊളുത്തിയ നിലയിൽ കാർത്തികയെ കണ്ടത്. ഉടൻ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. പിതാവ്: സുകുമാരൻ (മൈത്രി സ്‌റ്റോർ ഇരിങ്ങണ്ണൂർ), അമ്മ: ശോഭ. സഹോദരി: ദേവിക.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ







































