അഭിനേത്രി, നർത്തകി, അവതാരക, മോഡൽ, ഫിറ്റ്നസ് ഫ്രീക്ക് എന്നിങ്ങനെ പല വിശേഷണങ്ങളും സ്വന്തമായുള്ള ആളാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. 48കാരിയായ മലൈക ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്.
തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുള്ള മലൈക ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ സാരിയിലാണ് മലൈക ഇക്കുറി ആരാധകരുടെ മനം കവരുന്നത്. ലെമൺ ഗ്രീൻ നിറത്തിലുള്ള സാരിയില്‍ അതിമനോഹരിയായാണ് മലൈക എത്തിയിരിക്കുന്നത്.
മനീഷ് എത്നിക് വെയർ കളക്ഷനിൽ നിന്നുള്ളതാണ് ഈ ഷീർ- ഷിഫോൺ സാരി.
View this post on Instagram
ഗോൾഡനും നീലയും നിറങ്ങളിലുള്ള സീക്വിൻ ബോർഡറാണ് സാരിക്കുള്ളത്. പല്ലുവിൽ പലനിറങ്ങളിലുള്ള ടാസിൽസാണ് സാരിയുടെ മറ്റൊരു പ്രത്യേകത. മൾട്ടി കളർ ഹെവി എംബ്രോയ്ഡറിയുള്ള ബാക്ലസ് ബ്ളൗസും എടുത്തു പറയേണ്ടതാണ്.

ചാന്ദ്നി പ്രകാശ് ആണ് താരത്തെ സ്റ്റൈൽ ചെയ്തത്. പച്ചനിറത്തിലുള്ള ആക്സസറീസ് കൂടി ആയതോടെ ലുക്ക് പൂർണമാവുന്നു.
Most Read: ‘മോണ്‍സ്റ്ററു’മായി പുലിമുരുകന് ടീം; മോഹന്‍ലാല്‍ എത്തുക ലക്കി സിങ്ങായി





































