മലപ്പുറം: വെട്ടത്തൂരിൽ പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, രണ്ട് തോക്കുകൾ, മൂന്ന് തിരകൾ, തിരയുടെ രണ്ട് കവറുകൾ എന്നിവയാണ് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽ നിന്നുമാണ് കണ്ടെത്തിയത്. മണ്ണാർമല സ്വദേശി ഷറഫുദീനെ (40) പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. പച്ചക്കറി വിൽപ്പനയുടെ മറവിൽ ഇയാൾ കഞ്ചാവ് വിറ്റിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. വെട്ടത്തൂർ ജങ്ഷനിലെ കടയിൽ പോലീസ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പോലീസാണ് കടയിൽ പരിശോധന നടത്തിയത്.
Most Read| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം