പ്രേക്ഷക ലോകത്ത് ആവേശക്കടലായി മാറാന്‍ വരുന്ന ‘മാലിക്‘ ജൂലൈ 15ന് തന്നെയാണ് റിലീസെന്നും റിലീസ് മാറ്റിവെച്ചു എന്ന ‘സമൂഹമാദ്ധ്യമ‘ വാർത്തകൾ തെറ്റാണെന്നും സ്ഥിരീകരണം. ‘താനറിയാത്ത കാര്യമാണിതെന്ന്‘ ആന്റോജോസഫ് മലബാർ ന്യൂസിനോട് വ്യക്തമാക്കി.
അനുഗ്രഹീതൻ ആന്റണി, ചതുർമുഖം ഉൾപ്പടെയുള്ള നിരവധി സിനിമകൾ നിരന്തരം ഒടിടി റിലീസ് മാറ്റിവച്ച് പ്രേക്ഷക വിശ്വാസം നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് ‘മാലിക്‘ റിലീസും മാറ്റിവെച്ചതായി പ്രചരിക്കുന്നത്. കാത്തിരിപ്പിലേക്ക് സമയത്ത് എത്തിച്ചാൽ മാത്രമാണ് ഏതൊരു സിനിമയും ആവേശക്കടലായിമാറുക. അതാണ് ഒടിടി കാഴ്ചയുടെ സ്വഭാവം.
റിലീസ് തീയതി പ്രഖ്യാപിക്കുകയും അത് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ശേഷം റിലീസ് മാറ്റുന്നത്, പലവിധ കാരണങ്ങളാൽ പ്രസ്തുത സിനിമയേയും പിന്നണിയിലുള്ള നായകൻ, നിർമാണ സ്ഥാപനം, സംവിധായകൻ ഉൾപ്പടെയുള്ള ‘ബ്രാൻഡുകളുടെ‘ വിശ്വാസ്യതയെയും ബാധിക്കും. ഇത് പലപ്പോഴും ചില പ്രൊഡക്ഷൻ കമ്പനികൾ തിരിച്ചറിയാറില്ല. എന്നാൽ, ദശാബ്ദങ്ങളുടെ പാരമ്പര്യവും പ്രൊഫഷണൽ സമീപനവുമുള്ള ആന്റോ ജോസഫ് നിയന്ത്രിക്കുന്ന പ്രൊഡക്ഷൻ കമ്പനിക്ക് ‘പ്രേക്ഷക പൾസ്‘ അറിയാവുന്നത് കൊണ്ടുതന്നെ റിലീസ് പ്രഖ്യാപിച്ചാൽ അത് മാറ്റുക എന്നത് അസംഭവ്യമാണ്.
മെയ് 13ന് തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു പദ്ധതി. നിർഭാഗ്യവശാൽ കോവിഡ് വ്യപനം രൂക്ഷമാകുകയും റിലീസ് ഒടിടിയിലേക്ക് മാറ്റാൻ നിർമാതാക്കൾ നിർബന്ധിതരാകുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 15 ഒടിടി റിലീസ് തീരുമാനിച്ചത്.

ഫഹദിന്റെ പകടർന്നാട്ടം കാണാനായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാലിക്. മഹേഷ് നാരായണന്റെ അസാധാരണ ക്രാഫ്റ്റിൽ വിരിയിക്കുന്ന ചിത്രമെന്ന സവിശേഷതയും ആസ്വാദകലോകത്തിന്റെ കാത്തിരിപ്പിന് പിരിമുറുക്കം കൂട്ടുന്നുണ്ട്. ഇതിനിടയിലാണ് റിലീസ് മാറ്റിയെന്ന വ്യാജ പ്രചരണം. ചിത്രത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പല കാലഘട്ടങ്ങളിലായി പറഞ്ഞ് പോകുന്ന കഥയായതിനാല്‍ 20 വയസ് മുതല്‍ 57 വയസ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ ഫഹദ് കൈകാര്യം ചെയ്യുന്നത്.

ആന്റോ ജോസഫാണ് ‘മാലിക്‘ നിര്‍മിച്ചിരിക്കുന്നത്. ഫഹദിന് പുറമേ മറ്റൊരു കരുത്തുറ്റ കഥാപാത്രമായി സിനിമയില്‍ എത്തുന്നത് വിനയ് ഫോര്‍ട്ടാണ്. നിമിഷ സജയൻ നായികയായി എത്തുന്ന സിനിമയില്‍ ഇന്ദ്രൻസും അഭിനയിക്കുന്നു. തിയേറ്ററിൽ കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് നിരാശ നൽകുന്നതാണ് ഒടിടി റിലീസ് തീരുമാനമെങ്കിലും പ്രേക്ഷകലോകം സാമൂഹിക യാഥാർഥ്യങ്ങളെ ഉൾകൊണ്ട് ജൂലൈ 15ലേക്കുള്ള കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുന്നു.
Most Read: അമിത് നായകനാകുന്ന ജിബൂട്ടി; ഫ്രഞ്ച് ഉൾപ്പെടെ ആറ് ഭാഷകളിൽ റിലീസാകും








































