ആകാംക്ഷ നിറച്ച് ചടുലമായ രംഗങ്ങൾ; ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി ‘മാലിക്’

By Staff Reporter, Malabar News
malik-movie-trailer-new
Ajwa Travels

ആമസോൺ പ്രൈമിലൂടെ ലോകമെമ്പാടുമായി റിലീസിനൊരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം ‘മാലിക്‘ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂലൈ 15നാണ് സിനിമ പ്രദർശനത്തിനെത്തുക. തിയേറ്റർ റിലീസ് പ്രതീക്ഷിച്ചെങ്കിലും ഒടുവിൽ ഡിജിറ്റൽ റിലീസ് ചെയ്യാൻ തീരുമാനം എടുക്കുകയായിരുന്നു.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹേഷ് നാരായണൻ-ഫഹദ് ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ ചടുലവും, അതിലേറെ ആകാംക്ഷാ ഭരിതവുമാണ്. സുലൈമാൻ മാലിക്കായുള്ള ഫഹദിന്റെ പകർന്നാട്ടം തന്നെയാവും ചിത്രത്തിലെന്ന് ട്രെയ്‌ലർ ഉറപ്പ് തരുന്നുണ്ട്.

ചിത്രത്തിന് വേണ്ടി 20 കിലോയോളം ശരീരഭാരം കുറച്ച ഫഹദ് കഥാപാത്രത്തിന്റെ വ്യത്യസ്‌ത പ്രായങ്ങളിലുള്ള മൂന്നോളം രൂപഭാവങ്ങളിലാണ് എത്തുന്നത്. ഫഹദിന് പുറമെ വിനയ് ഫോർട്ട്, ജോജു ജോർജ്, നിമിഷ സജയൻ, ദിലീഷ് പോത്തൻ, സലീം കുമാർ, ഇന്ദ്രൻസ്, മാല പാർവതി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോൺ വർഗീസാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്‌റ്റണ്ട് ഡയറക്‌ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.

Read Also: പെറുവിനെ തകർത്ത് കാനറികൾ ഫൈനലിൽ; ഇനി കാത്തിരിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE