‘നന്ദി ഫഹദ്’; മാലിക് ചിത്രീകരണ വീഡിയോ പുറത്തുവിട്ട് ആന്റോ ജോസഫ്

By Staff Reporter, Malabar News
malik-video of shooting
Ajwa Travels

ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രം ‘മാലിക്‘ മികച്ച അഭിപ്രായങ്ങൾ നേടി ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഫഹദിന്റെ പ്രകടനം ഏറെ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അപകടകരമായ ഒരു രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് നിർമാതാവ് ആന്റോ ജോസഫ്. ഫഹദിന് നന്ദി പറഞ്ഞു കൊണ്ടാണ് ആന്റോ ജോസഫ് സമൂഹ മാദ്ധ്യമത്തിലൂടെ വീഡിയോ പുറത്തു വിട്ടത്.

 

View this post on Instagram

 

A post shared by Anto Joseph (@iamantojoseph)

ചിത്രത്തിൽ സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്‌ത കാലഘട്ടമാണ് ഫഹദ് അവതരിപ്പിച്ചത്. കൗമാരവും, യൗവ്വനവും, വാർധക്യവും തൻമയത്വത്തോടെ കൈകാര്യം ചെയ്‌ത ഫഹദിനൊപ്പം നിമിഷ സജയൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ എന്നിവരുടെ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ടേക്ക് ഓഫിനും, സീയു സൂണിനും ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത മാലിക് ജൂലൈ 15നാണ് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയത്.

Read Also: ലോക്ക്ഡൗൺ ഇളവ്; സംസ്‌ഥാനത്ത് മദ്യശാലകളും ഞായറാഴ്‌ച തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE