ന്യൂഡെൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രവർത്തനം ശക്തമാകുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശരദ് പവാറുമായി ഡെൽഹിയിൽ കൂടിക്കാഴ്ച നടത്തി. ജൂലൈ 18ന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രപതി സ്ഥാനാർഥിയെ സംബന്ധിച്ച് സമവായം രൂപീകരിക്കാൻ മമത ബാനർജി വിളിച്ച പ്രതിപക്ഷ യോഗത്തിന് ഒരു ദിവസം മുമ്പാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയുടെ ചിത്രം ശരദ് പവാർ ട്വിറ്ററിൽ പങ്കുവച്ചു. “മിസ് മമതാ ബാനർജി ഇന്ന് ഡെൽഹിയിലെ എന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. നമ്മുടെ രാജ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഞങ്ങൾ വിശദമായ ചർച്ച നടത്തി,”- അദ്ദേഹം ട്വീറ്റ് ചെയ്തു.
22 പ്രതിപക്ഷ പാർട്ടികളെയാണ് മമത യോഗത്തിന് വിളിച്ചിരിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് ലക്ഷ്യം. ശരദ് പവാറിനെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി ആക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ മൽസരത്തിന് ഇല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ വ്യക്തമാക്കി.
Ms. Mamata Banerjee called upon me at my residence in Delhi today.
We had a detailed discussion on various issues related to our country.@MamataOfficial pic.twitter.com/ACv62oZtqq— Sharad Pawar (@PawarSpeaks) June 14, 2022
Most Read: വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ 27 വരെ റിമാൻഡിൽ