കൊല്‍ക്കത്ത: ത്രിപുര തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി മമതാ ബാനർജി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാന്‍ പ്രമുഖർ ഉൾപ്പെടുന്ന അഞ്ചംഗ ടീമിനെ തൃണമൂല്‍ തയ്യാറാക്കിയതായാണ് വിവരം. നിയമ മന്ത്രി മൊളോയ് ഖട്ടക്, വിദ്യാഭ്യാസ മന്ത്രി ബാര്‍ത്യോ ബസു, ഐഎന്‍ടിയുസി ബംഗാള്‍ പ്രസിഡണ്ട് ശതോബ്രത ഭട്ടാചാര്യ, മുന്‍ എംഎല്‍എ സമീര്‍ ചക്രബര്‍ത്തി എന്നിവരുടെ നേതൃത്വത്തിലാണ് തൃണമൂൽ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകുന്നത്.
ത്രിപുരയിൽ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തുകയും അവിടെ സംഘടന വികസിപ്പിക്കുകയും ചെയ്യാനുള്ള ചുമതലകളാണ് ഇവര്‍ക്കുള്ളത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പദ്ധതികള്‍ തയ്യാറാക്കാന്‍ പോയ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോറിന്റെ സംഘത്തെ തൃപുരയിലെ ഹോട്ടലില്‍ പോലീസ് തടഞ്ഞുവെച്ചിരുന്നു. തങ്ങൾക്ക് ലഭിക്കുന്ന ജനസമ്മതിയിൽ ബിജെപി പരിഭ്രാന്തരായെന്നാണ് സംഭവത്തിൽ തൃണമൂല്‍ പ്രതികരിച്ചത്.
Read also: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയിൽ അനുമതി







































