നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പിടിയിലായി. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുൾ സലാമിനെ(42)യാണ് പോത്തുകല്‍ പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട് തിരകളും കണ്ടെടുത്തു.
പോത്തുകല്‍ പോലീസ് ഇന്‍സ്പെക്ടർ കെ ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അബ്ദുൾ സലാമിന്റെ വീട്ടില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് നാടന്‍ തോക്കും തിരകളും കണ്ടെടുത്തത്.
ആയുധ നിരോധന നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
അതേസമയം മുണ്ടേരി മേഖലയിലെ നായട്ടുസംഘത്തിലെ പ്രധാന കണ്ണിയാണ് അബ്ദുൾ സലാമെന്നും പോലീസ് പറഞ്ഞു. ഇയാൾ ഉള്‍പ്പെട്ട നായാട്ട് സംഘത്തില്‍പെട്ട ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
Malabar News: വിയർത്ത് കുളിച്ച് പാലക്കാട്; ജില്ലയിൽ താപനില 42 ഡിഗ്രിയിൽ




































