മലപ്പുറം: കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്‌ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ളോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം.
രാവിലെ ആറരയോടെ റബ്ബർ ടാപ്പിങ്ങിന് പോയ രണ്ടുപേർക്ക് നേരെയാണ് കടുവ പാഞ്ഞടുത്തത്. ഗഫൂറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സമദ് ഓടിരക്ഷപ്പെടുകയായിരുന്നു. കടുവ ഗഫൂറിന് നേർക്ക് ചാടി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് സമദ് പറഞ്ഞു. കടുവ തന്നെയാണ് അക്രമിച്ചതെന്നാണ് പ്രദേശവാസികളും പറയുന്നത്.
നേരത്തെയും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വളർത്തുമൃഗങ്ങളെയടക്കം കൊന്നുതിന്നിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. കടുവയുടെ സാന്നിധ്യം സ്‌ഥിരമായതോടെ പ്രദേശത്ത് കൂട് സ്‌ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവും നടത്തിയിരുന്നു. മൂന്നുവർഷമായി മേഖലയിൽ കടുവാ സാന്നിധ്യമുണ്ട്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’