കോഴിക്കോട്: ജില്ലയിൽ നാദാപുരത്ത് പിക്കപ്പ് ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് അശോകൻ(56) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.
നാദാപുരം–കല്ലാച്ചി സംസ്ഥാന പാതയിൽ കസ്തൂരിക്കുളത്ത് വച്ചാണ് അപകടം ഉണ്ടായത്. കുറ്റ്യാടിയിൽ നിന്ന് ചോമ്പാൽ ഹാർബറിലേക്ക് മൽസ്യവുമായി പോവുകയായിരുന്ന പിക്കപ്പ് ലോറി അശോകനെ ഇടിക്കുകയായിരുന്നു. കല്ലാച്ചിയിലെ ബാറ്ററി കടയിൽ ജീവനക്കാരനാണ് അശോകൻ. രാവിലെ കട തുറക്കാനായി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ലോറി അമിത വേഗത്തിലാണ് വന്നതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.
Read also: ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിന്റെ ഷട്ടർ 45 സെന്റീമീറ്ററായി ഉയർത്തി







































