പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻമാരെ കുറിച്ച് കേട്ടിട്ടുണ്ടോ? അപൂർവമായിരിക്കും അല്ലേ?. ഈ അവസ്‌ഥ എത്ര പരിതാപകരമായിരിക്കും. അങ്ങനെയുള്ളൊരാളുണ്ട്. ഉത്തർപ്രദേശിലെ ജൗൻപുർ സ്വദേശിയായ പുരുഷനാണ് പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം കെട്ടിനടക്കുന്നത്.
അതും ഒന്നും രണ്ടുമല്ല, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുകയാണ് ഇയാൾ. തന്റെ രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടിച്ചാണ് മൂന്ന് പതിറ്റാണ്ടിലേറെയായി ഇയാൾ വിചിത്ര ജീവിതം നയിക്കുന്നത്. മുൻപ് ഒരു ആൽമാവ് തന്നെ ഉപദ്രവിച്ചിരുന്നുവെന്നും അതുകൊണ്ടാണ് പുരുഷനായി ജീവിക്കുന്നത് ഉപേക്ഷിച്ച് സ്‌ത്രീയായി ജീവിക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പറയുന്നു.
മരിച്ചുപോയ രണ്ടാം ഭാര്യയെ സ്‌ഥിരം സ്വപ്‌നം കാണും. അവരുടെ പ്രേതമാണ് തന്നെ ഉപദ്രവിക്കുന്നതെന്നും ഇയാൾ പറയുന്നു. മൂന്നുതവണ വിവാഹിതനായ ഇയാൾക്ക് ഒമ്പത് മക്കളുണ്ട്. അതിൽ ഏഴ് പേരും മരണപ്പെട്ടു. ഇതിനെല്ലാം കാരണം പ്രേതശല്യമാണെന്നാണ് ഇയാൾ വ്യക്‌തമാക്കുന്നത്. സ്‌ത്രീകളെ പോലെ സാരിയും ബ്ളൗസുമാണ് വേഷം. ആഭരണങ്ങൾ അണിയുകയും ചെയ്യും. പൊട്ടുവെച്ച് സീമന്തരേഖയിൽ സിന്ദൂരവും അണിഞ്ഞൊരുങ്ങിയാണ് ഇയാൾ പുറത്തിറങ്ങാറുള്ളത്.
അതേസമയം, ഇയാൾക്ക് മാനസിക പ്രശ്‌നമാണെന്നാണ് ഗ്രാമവാസികളിൽ ചിലർ പറയുന്നത്. ഇതെല്ലാം അന്ധവിശ്വാസത്തിന്റെ ഫലമാണെന്നും അദ്ദേഹത്തിന് മതിയായ ചികിൽസയും ബോധവൽക്കരണം നടത്തണമെന്നും അവർ വ്യക്‌തമാക്കി. എന്നാൽ, ഇയാളെ പോലെ പ്രേതത്തിൽ വിശ്വസിക്കുന്നവരും ആ നാട്ടിലുണ്ടെന്നതാണ് മറ്റൊരു കൗതുകം.
Most Read| ട്രാൻസ്‌ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല; ഔദ്യോഗിക പ്രഖ്യാപനം