തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ പണയ സാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവർന്നത്. പഴയ പണയാഭരണം ബാങ്കിൽ നിന്ന് എടുത്ത് നൽകുന്ന എജന്റ് ആണ് ജീമോൻ.
വലിയമലയിൽ ആളൊഴിഞ്ഞ സ്‌ഥലത്ത് വച്ചായിരുന്നു സംഭവം. അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മോഷ്‌ടാക്കൾ ഉപയോഗിച്ച കാർ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. ഓൾട്ടോ കാർ ആണ് കണ്ടെത്തിയത്. വെഞ്ഞാറമൂട് സ്വദേശിയുടെ ഉടമസ്‌ഥതയിലുളളതാണ് കാർ.
അതേസമയം ആക്രമണത്തിൽ സാരമായി പരിക്കേറ്റ ജീമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read: സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി






































