സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

By News Bureau, Malabar News
thiruvananthapuram medical college
Ajwa Travels

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന രോഗിയുടെ കൂട്ടിരുപ്പുകാരന്റെ പരാതിയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരാതിയിന്‍മേല്‍ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറടർക്ക് നിര്‍ദ്ദേശം നല്‍കി.

ആശുപത്രിയിൽ പ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ആശുപത്രിയിലെ പഴയ മോർച്ചറിക്ക് സമീപമുള്ള ഗേറ്റിലൂടെ യുവാവ് അകത്തു കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സെക്യൂരിറ്റി ജീവനക്കാർ ഇത് അനുവദിച്ചില്ല. തുടർന്ന് ഉന്തും തള്ളും വാക്കു തർക്കവുമുണ്ടായി. പിന്നാലെ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെത്തി യുവാവിനെ മർദ്ദിക്കുകയായിരുന്നു. യുവാവിനെ അകത്തുകയറ്റി ഗേറ്റ് അടച്ച് മർദ്ദനം തുടർന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

Most Read: ‘മുല്ലപ്പെരിയാറിൽ വിള്ളലുകളില്ല, ജലനിരപ്പ് 142 അടിയാക്കണം’; തമിഴ്‌നാട് സുപ്രീം കോടതിയില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE