ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. ഇന്ന് രാവിലെ ഡെൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് രാജി. വൈകുന്നേരം ഇംഫാലിലെ രാജ്‌ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്‌ക്ക് ബിരേൻ സിങ് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു.
മന്ത്രിസഭാംഗങ്ങളും ബിരേനൊപ്പം രാജ്ഭവനിലെത്തിയിരുന്നു. അതേസമയം, നാളെ മണിപ്പൂരിന്റെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത രാജി. പാർട്ടിയിലെ കുക്കി എംഎൽഎമാർ ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.
ബിരേൻ സിങ്ങിനെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തിലെ ഒരുവിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ബിരേൻ സിങ്ങിനെ അമിത് ഷാ ഡെൽഹിയിലേക്ക് വിളിപ്പിച്ചത്. മണിപ്പൂർ കലാപം തുടങ്ങിയ നാൾ മുതൽ ബിരേൻ സിങ്ങിന്റെ രാജി ആവശ്യം ഉയർന്നിരുന്നു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ