മലയാളികളുടെ പ്രിയ താരങ്ങളായ മഞ്‌ജു വാര്യറെയും സൗബിന്‍ സാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘വെള്ളരിക്കാ പട്ടണം‘ ചിത്രീകരണം ആരംഭിച്ചു.
മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. മഞ്‌ജു ദീപം തെളിയിച്ചു. എംഎല്‍എ എംഎസ് അരുണ്‍കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.

ഫുള്‍ ഓഫ് സ്‌റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സലീം കുമാര്‍, സുരേഷ് കൃഷ്‌ണ, കൃഷ്‌ണ ശങ്കര്‍, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണ നായര്‍, ശ്രീകാന്ത് വെട്ടിയാര്‍ എന്നിവരും അണിനിരക്കുന്നു.
സംവിധായകന്‍ മഹേഷ് വെട്ടിയാരും മാദ്ധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്‌ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്നാണ് എഡിറ്റിംങ് നിര്‍വഹിക്കുന്നത്. മധു വാസുദേവൻ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് ഈണം പകരുന്നു.
Most Read: നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി







































