നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി

By Staff Reporter, Malabar News
malala-yousafzai-married
Ajwa Travels

ലണ്ടൻ: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി. പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. സാമൂഹ മാദ്ധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

ബ്രിട്ടനിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. കുടുംബാംഗങ്ങള്‍ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ മലാല പങ്കുവെച്ചിട്ടുണ്ട്. 24കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിച്ചു വരുന്നത്.

2012ല്‍ സ്‌കൂള്‍ കുട്ടിയായിരിക്കെ വടക്കുപടിഞ്ഞാറന്‍ പാകിസ്‌ഥാനില്‍ വച്ച് താലിബാന്‍ തലയിലേക്ക് വെടിവച്ച് വധിക്കാന്‍ ശ്രമിച്ചതോടെയാണ് മലാല ലോക പ്രശസ്‌തയായത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിനെ തുടര്‍ന്നായിരുന്നു താലിബാന്റെ ആക്രമണം.

വിദേശത്ത് ചികിൽസക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന മലാല 16ആം വയസില്‍ ‘വിദ്യാഭ്യാസത്തിലെ ലിംഗസമത്വം‘ എന്ന വിഷയത്തില്‍ യുഎന്നില്‍ പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് 2014ല്‍ തന്റെ 17ആം വയസില്‍ മലാലക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. നൊബേല്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയാണ് മലാല യൂസഫ്‌സായി.

Read Also: മുല്ലപ്പെരിയാർ റൂൾ കർവ്; കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് സുപ്രീം കോടതിയിൽ എതിർക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE