ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ കത്തിലൂടെ അഞ്ചിന നിർദ്ദേശങ്ങളാണ് മൻമോഹൻ സിംഗ് മുന്നോട്ട് വെക്കുന്നത്.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ പരമ പ്രധാനം വാക്‌സിനേഷനാണെന്ന് കത്തിൽ വ്യക്‌തമാക്കുന്നു. മൻമോഹൻ സിംഗ് മുന്നോട്ട് വെച്ച അഞ്ച് നിർദ്ദേശങ്ങൾ.
- അടുത്ത ആറു മാസത്തിനിടെ എത്ര വാക്‌സിൻ കുത്തിവെപ്പ് നടത്തുമെന്ന കണക്കു പ്രസിദ്ധപ്പെടുത്തണം.
- വാക്‌സിനുകൾ സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങൾ ലഭ്യമാക്കണം.
- വാക്‌സിനേഷൻ എടുക്കുന്നവരുടെ മാനദണ്ഡങ്ങൾ നിശ്‌ചയിക്കാനുള്ള അവകാശം സംസ്‌ഥാനങ്ങൾക്ക് കൂടി കൈമാറണം.
- സ്വകാര്യ വാക്‌സിൻ നിർമ്മാതാക്കൾക്ക് സൗകര്യങ്ങൾ വികസിപ്പിക്കാൻ സർക്കാർ സഹായം നൽകണം.
- വാക്‌സിൻ ക്ഷാമം നേരിട്ടാൽ വിശ്വസനീയമായ ഏജൻസികളുടെ അനുമതി ലഭിച്ച വാക്‌സിനുകൾ ഇറക്കുമതി ചെയ്യണം.
Malabar News: കണ്ണൂരിൽ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയിൽ







































