കോട്ടയം: മാന്നാറിൽ കൊല്ലപ്പെട്ട ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് അനുപമ എസ് പിള്ള പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്‌തു. ഇരമത്തൂർ സ്വദേശികളായ ജിനു ഗോപി (48), സോമരാജൻ (56), പ്രമോദ് (40) എന്നിവരാണ് പ്രതികൾ.
കലയുടെ ഭർത്താവും മുഖ്യപ്രതിയുമായ അനിൽ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അനിൽ കുമാറിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും പിടികൂടാനാണ് നീക്കം. ഇന്റർപോൾ മുഖേന റെഡ് കോർണർ നോട്ടീസും ഉടൻ പുറപ്പെടുവിക്കും.
2009 ഡിസംബർ ആദ്യ ആഴ്‌ചയിലാണ് കല കൊല്ലപ്പെട്ടത്. കലയ്‌ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനിൽ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തിൽ വെച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികൾ കാറിൽ കൊണ്ടുപോയി എവിടെയോ മറവ് ചെയ്‌ത് തെളിവ് നശിപ്പിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.
Most Read| വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ ഇച്‌ഛാശക്‌തിയുടെ പ്രതീകം; വിഡി സതീശൻ







































