പാലക്കാട്: കൈക്കൂലി കേസിൽ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കാട് മണ്ണാർക്കാട് താലൂക്ക് സർവേയർ പിസി രാമദാസ് പാലക്കാട് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
ആനമൂളിയിലെ പത്ത് സെന്റ് സ്ഥലത്തിന്റെ തരം മാറ്റവുമായി ബന്ധപ്പെട്ടു വസ്തു ഉടമയുടെ കൈയിൽ നിന്നും പണം വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടിയിലായത്. 50,000 രൂപയായിരുന്നു സർവേയർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 40,000 രൂപയാണ് നൽകിയത്. ഇത് വാങ്ങുന്നതിനിടെയാണ് പിടി വീണത്.
Most Read| കൊച്ചിയിലെ വെള്ളക്കെട്ട്; പറഞ്ഞു മടുത്തു, ഒരു മാസ്റ്റർ പ്ളാൻ വേണ്ടേയെന്ന് ഹൈക്കോടതി