കോഴിക്കോട്: ജില്ലയിലെ പെരുവണ്ണാമുഴിയിൽ മാവോയിസ്‌റ്റ് സാന്നിധ്യം. പ്രദേശത്തെ ചുമരുകളിൽ മാവോയിസ്‌റ്റുകൾ പോസ്‌റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. മുതുകാട്ടെ ഖനനം ഒഴിവാക്കണമെന്ന ആവശ്യമാണ് മാവോയിസ്‌റ്റുകൾ പോസ്‌റ്ററിൽ വ്യക്‌തമാക്കുന്നത്.
കേന്ദ്രസർക്കാരിനും, സംസ്‌ഥാന സർക്കാരിനും എതിരെ സിപിഐ മാവോയിസ്‌റ്റ് സംഘടനയുടെ പോസ്‌റ്റർ കോഴിക്കോട് ഏപ്രിൽ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നു. കെ റെയിൽ പദ്ധതിക്കെതിരെയാണ് അന്ന് പോസ്‌റ്റർ പതിപ്പിച്ചത്. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷിഭൂമി നശിപ്പിക്കുന്ന മോദി–പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധതക്കെതിരെ സമരം ചെയ്യണമെന്ന ആഹ്വാനവുമായി മാട്ടിക്കുന്നിലെ ബസ് സ്‌റ്റോപ്പിലും സമീപത്തുമാണ് രാത്രി സിപിഐ മാവോയിസ്‌റ്റ് സംഘടനയുടെ പേരില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
Read also: സുരക്ഷാസേനക്ക് നേരെ കല്ലേറ്; ആക്രമണം അനന്ത്നാഗിൽ








































