കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എംസി കമറുദ്ദീന്‍ എംഎല്‍എയെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും. എംസി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നല്‍കിയ ഹരജിയാണ് കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുക. എംഎല്‍എയുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.
കൂടുതല്‍ കേസുകളുള്ള സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യലിനും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനുമാണ് കസ്‌റ്റഡി അപേക്ഷ നല്‍കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കമറുദ്ദീനെ വിശദമായി ചോദ്യം ചെയ്‌താല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. രണ്ടു ദിവസത്തേക്കാണ് എംഎല്‍എയെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കാഞ്ഞങ്ങാട് കോടതിയില്‍ കമറുദ്ദീന്‍ കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയും നല്‍കിയിരുന്നു. ഇതും ഇന്ന് കോടതി പരിഗണിക്കും. എന്നാല്‍ ഈ ഘട്ടത്തില്‍ കസ്‌റ്റഡി അനുവദിക്കലിനാണ് കൂടുതല്‍ സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കേസില്‍ ഇന്ന് കൂടുതല്‍ അറസ്‌റ്റ് ഉണ്ടായേക്കും. ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതം ആക്കിയിരിക്കുകയാണ്. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പോലീസ് ഇറക്കിയിട്ടുണ്ട്.
Read Also: ലൈഫ് പദ്ധതി വീണ്ടും ആരംഭിക്കണം; അനില്‍ അക്കരെയുടെ ഹരജി ഹൈക്കോടതിയില്‍






































