പാലക്കാട്: ജില്ലയിൽ മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെസി രാജന്റെയും, ശ്രീജയുടെയും മകൻ അശ്വിൻ(19) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയോടെയാണ് അശ്വിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണകാരണം എന്താണെന്ന് വ്യക്‌തമല്ല. പാലക്കാട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് മരിച്ച അശ്വിൻ.
Read also: പ്രസവമുറി ഒഴിഞ്ഞുതന്നെ; പാപ്പിനിശ്ശേരി സിഎച്ച്‌സിയിലെ വികസനം പാതിവഴിയിൽ








































