ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ അവലോകനത്തിനായി പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം ഈ ആഴ്‌ചയില്‍ വിളിച്ചു ചേര്‍ക്കും. അടുത്ത ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.
അടുത്ത ഘട്ട അണ്‍ലോക്കിനെ പറ്റിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യും. കോവിഡ് രോഗികളുടെ എണ്ണതില്‍ വലിയ വര്‍ധനയാണ് ഓരോ സംസ്ഥാനങ്ങളുലും ഉണ്ടാകുന്നത്. ഒപ്പം തന്നെ ബാധിതരായ ആളുകള്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ന്നും നേരിടേണ്ടി വരുന്നുണ്ട്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നിട്ടുണ്ട്. ഒപ്പം തന്നെ മരണസംഖ്യ 85000 വും കടന്നു. രോഗ മുക്തരാകുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നത് ആശ്വാസം പകരുന്ന കാര്യമാണ്.
Read also : ഓക്‌സ്‌ഫോർഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ; ഉടൻ ആരംഭിക്കും