വാട്‌സ് ആപ്, ഇൻസ്‌റ്റഗ്രാം ആപ്പുകളിലെ എഐ ചാറ്റ് ഫീച്ചറുകൾ; കുട്ടികൾക്ക് നിയന്ത്രണം

ഉപഭോക്‌താക്കൾക്ക് അവരുടെ പേരിൽ തന്നെ ഫോളോവർമാരുമായി ചാറ്റ് ചെയ്യാൻ കഴിവുള്ള എഐ കാരക്‌ടറുകൾ നിർമിക്കാനാവുന്ന 'എഐ സ്‌റ്റുഡിയോ' ഫീച്ചർ കുട്ടികൾക്ക് ഉപയോഗിക്കാനാവില്ലെന്ന് മെറ്റ കമ്പനി അറിയിച്ചു.

By Senior Reporter, Malabar News
Meta Restricts AI Chatbots for Minors
Rep. Image
Ajwa Travels

ന്യൂഡെൽഹി: വാട്‌സ് ആപ്, ഇൻസ്‌റ്റഗ്രാം ആപ്പുകളിലെ എഐ ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം. സോഷ്യൽ മീഡിയകളിൽ എഐ ഉപയോഗിച്ച് സാങ്കൽപ്പിക കഥാപാത്രങ്ങളെ ഉണ്ടാക്കി ചാറ്റ് ചെയ്യുന്ന ഫീച്ചർ ഉപയോഗിക്കാൻ ഇനിമുതൽ പ്രായപൂർത്തിയാകണം.

ഉപഭോക്‌താക്കൾക്ക് അവരുടെ പേരിൽ തന്നെ ഫോളോവർമാരുമായി ചാറ്റ് ചെയ്യാൻ കഴിവുള്ള എഐ കാരക്‌ടറുകൾ നിർമിക്കാനാവുന്ന ‘എഐ സ്‌റ്റുഡിയോ’ ഫീച്ചർ കുട്ടികൾക്ക് ഉപയോഗിക്കാനാവില്ലെന്ന് മെറ്റ കമ്പനി അറിയിച്ചു. എഐ കാരക്‌ടറുകൾ താൽക്കാലികമായി കുട്ടികൾക്ക് ലഭ്യമാകില്ലെന്നും കൂടുതൽ മാറ്റങ്ങൾ വരുത്തി വരും ദിവസങ്ങളിൽ ഇത് പുനരവതരിപ്പിക്കുമെന്നും അറിയിച്ചു.

അതേസമയം, മെറ്റയുടെ എഐ അസിസ്‌റ്റന്റ്‌ തുടർന്നും ലഭ്യമാകും. എഐ ബോട്ടുകളുമായുള്ള സംഭാഷണങ്ങൾ കുട്ടികളിൽ ചെലുത്തുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആശങ്കകൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. കാരക്‌ടർ എഐ ഉൾപ്പടെയുള്ള പ്രമുഖ കമ്പനികൾ എഐ കഥാപാത്രങ്ങൾ പ്രായപൂർത്തിയാകാത്തവർ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE