കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്റെ അന്ത്യശാസനത്തിന് പിന്നാലെ റോഡിലെ കുഴികള്‍ അടച്ച് കരാര്‍ കമ്പനി. രാമനാട്ടുകര- വെങ്ങളം ബൈപ്പാസിലെ കുഴികളാണ് മന്ത്രിയുടെ അടിയന്തര നിർദ്ദേശത്തെ തുടർന്ന് കരാര്‍ കമ്പനി അടച്ചത്.
ദേശീയപാതയിലെ കുഴികൾ അടയ്ക്കാത്തതില്‍ ഇന്നലെ നടന്ന അവലോകന യോഗത്തില്‍ മന്ത്രി കരാര്‍ കമ്പനിയോട് അടിയന്തര റിപ്പോര്‍ട് തേടിയിരുന്നു. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ കഴിയുമോ എന്നത് രണ്ട് മണിക്കൂറിനകം അറിയിക്കണം എന്ന മന്ത്രിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കരാര്‍ കമ്പനി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. മന്ത്രി തന്നെ നേരിട്ടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തുകയും ചെയ്തു.
Also Read: മലയാളിയുടെ ആത്മഹത്യ; ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐഐടി




































