പാലക്കാട്: തൃത്താല കാപ്പൂരില്‍ കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ആനക്കരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് പാറക്കുളം സ്വദേശികളായ 14 വയസുള്ള ഇരട്ട സഹോദരന്മാരെയും ഒന്‍പത്, 12 വയസുള്ള രണ്ട് കുട്ടികളെയും കാണാതായത്. കളിക്കാന്‍ പോയ ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.
മൂന്ന് മണിയോടെ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ രാത്രിയായിട്ടും മടങ്ങി എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുവീടുകളില്‍ ഉള്‍പ്പടെ അന്വേഷണം നടത്തിയിരുന്നു.
Malabar News: നിലമ്പൂരിൽ നിന്ന് രാജ്യറാണിയും നിർത്താൻ നീക്കം; യാത്രക്കാർ ആശങ്കയിൽ







































