ഗുജറാത്ത്: ഡെല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം ശക്‌തമാകുന്നതിനിടെ ഗുജറാത്തിലെ ചില കര്‍ഷകരെ കാണാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചില്‍ ഹൈബ്രിഡ് റിന്യൂവബിള്‍ എനര്‍ജി പാര്‍ക്കിന്റെ ശിലാസ്‌ഥാപനത്തിന് ചൊവ്വാഴ്‌ച എത്തുന്ന മോദി ആ പ്രദേശത്തെ ചില കര്‍ഷകരെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇരുപത് ദിവസത്തിലേറെയായി സമരത്തിലുള്ള കര്‍ഷകരുടെ സംസാരിക്കാന്‍ മോദി ഇതുവരെയും തയ്യാറായിട്ടില്ല. അമിത് ഷായും നരേന്ദ്ര സിങ് തോമറും രാജ്നാഥ് സിങ്ങുമടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇതുവരെയുള്ള ചര്‍ച്ചകളെല്ലാം നടന്നത്.
എന്നാല്‍ ഈ ചര്‍ച്ചകളിലൊന്നും പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുമില്ല
ഇതിനിടിയില്‍ ഗുജറാത്തിലെ ഇന്ത്യ-പാകിസ്‌ഥാന്‍ അതിര്‍ത്തിയിലുള്ള ചില കര്‍ഷകരെ മാത്രം കാണാനുള്ള മോദിയുടെ നീക്കം കര്‍ഷകര്‍ക്കിടയില്‍ വിഭാഗീതയുനടക്കാന്‍ ആണെന്ന് വിമര്‍ശനമുയരുന്നുണ്ട്.
കച്ച് അതിര്‍ത്തിയിലെ പഞ്ചാബി കര്‍ഷകര്‍ ഉള്‍പ്പടെ ഉള്ളവരുമായി മോദി ചര്‍ച്ച നടത്തുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
എന്നാല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും മോദി തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുത്തിട്ടില്ലെന്നും പ്രധാനമന്ത്രിയായ ശേഷം തങ്ങളെ കേള്‍ക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്നും ഗുജറാത്തിലെ കര്‍ഷകര്‍ പറഞ്ഞു. ഒരു ചര്‍ച്ചക്കും ആരും ക്ഷണിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചര്‍ത്തു.
Read also: ഞങ്ങൾ ആവശ്യക്കാരാണ്; ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ്; പൊതുജനങ്ങളോട് കർഷകർ







































