ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കർഷക ക്ഷേമത്തോടുള്ള പ്രധാനമന്ത്രിയുടെ കരുതലാണ് നിയമങ്ങൾ റദ്ദാക്കാനുള്ള കാരണമെന്ന് രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
‘കർഷക താൽപ്പര്യവും വികാരവും മാനിച്ച് മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള വലിയ തീരുമാനം പ്രധാനമന്ത്രി എടുത്തിരിക്കുന്നു. ഈ തീരുമാനം കർഷക ക്ഷേമത്തോടുള്ള പ്രധാനമന്ത്രിയുടെ കരുതൽ വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു’- സിംഗ് ട്വീറ്റിൽ കുറച്ചു.
ഒരു വർഷത്തോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾക്ക് ഒടുവിലാണ് കേന്ദ്ര സർക്കാർ കർഷകർക്ക് മുന്നിൽ മുട്ടുമടക്കിയത്. രാജ്യത്തോടും കർഷകരോടും ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി, ഡെൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരോട് വീടുകളിലേക്ക് മടങ്ങാനും ഇന്ന് അഭ്യർഥിച്ചിരുന്നു.
Read Also: കെആര്‍ വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി ശിവന്‍കുട്ടി







































