വിഷ്‌ണു വിശാൽ നായകനാകുന്ന ചിത്രം ‘മോഹൻദാസി’ന്റെ പുതിയ ടീസർ റിലീസ് ചെയ്‌തു. വിഷ്‌ണുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ടീസർ റിലീസ് ചെയ്‌തത്. ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രത്തിൽ മലയാളി നടൻ ഇന്ദ്രജിത്തും വേഷമിടുന്നുണ്ട്.
മുരളി കാർത്തിക് ആണ് സൈക്കോ ത്രില്ലർ വിഭാഗത്തിലുള്ള ഈ സിനിമയുടെ സംവിധായകൻ. പുതിയ ടീസറിൽ വിശാൽ അവതരിപ്പിക്കുന്ന കഥാപാത്രം ചിലരെ കൊല്ലുന്നതാണ് കാണിക്കുന്നത്. ഏറെ നിഗൂഢതകൾ ഉള്ള സിനിമയായിരിക്കും ‘മോഹൻദാസ്’ എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ.
നായിക ഐശ്വര്യ രാജേഷ് ‘മോഹൻദാസി’ൽ വളരെ ചലഞ്ചിങ് ആയിട്ടുള്ള വേഷമായിരിക്കും അവതരിപ്പിക്കുക എന്ന് സംവിധായകൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇന്ദ്രജിത്തും സുപ്രധാന വേഷം തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ജിബ്രാൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.
Most Read: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ഷെല്ലി ആന്‍ ഫ്രേസര്‍ ‘വേഗറാണി’





































