വയനാട്: ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും, പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. വനംവകുപ്പിന്റെ സഹകരണത്തോടെ ദാസനക്കര, പാക്കം, കുറുവ, ചേകാടി, പന്നിക്കല്‍, വെട്ടത്തൂര്‍, കട്ടക്കണ്ടി, കണ്ടാമല, പാളക്കൊല്ലി ഗ്രാമങ്ങളിലും കന്നുകാലികളില്‍ പരാദബാധ നിയന്ത്രണത്തിനുള്ള മരുന്നുകള്‍ നല്‍കി.
3 ദിവസം കൊണ്ട് മൃഗസംരക്ഷണ പ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. കറവപ്പശുക്കള്‍ക്ക് മുതുകിലൂടെ ഒഴിച്ചുകൊടുക്കാനുള്ള ലേപനങ്ങളും തേച്ചുകുളിപ്പിക്കാനുള്ള സോപ്പും തൊഴുത്തും പരിസരങ്ങളും അണുവിമുക്‌തമാക്കുന്നതിനുള്ള മരുന്നുകളുമാണ് വിതരണം ചെയ്‌തത്. 1.5 ലക്ഷം രൂപയുടെ പ്രതിരോധ മരുന്നുകളാണ് പദ്ധതിക്കായി പഞ്ചായത്ത് അധികൃതർ വാങ്ങിയത്.
Read also: ലഖിംപൂർ ഖേരി; സുപ്രീം കോടതി ഇന്ന് വീണ്ടും ഹരജി പരിഗണിക്കും








































