തൃശൂർ: തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലും പരിസരത്തുമായി കുരങ്ങൻമാർ ചത്തു വീഴുന്നു. വെള്ളിയാഴ്‌ച അഞ്ച് കുരങ്ങൻമാരെ ചത്ത നിലയിൽ കണ്ടെത്തി. ചില കുരങ്ങൻമാർ അവശനിലയിൽ ആയതായും നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്‌ഥലത്തെത്തിയ കൊന്നക്കുഴി ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം എത്തി ജഡങ്ങൾ പോസ്‌റ്റുമോർട്ടം ചെയ്‌തു.
ഉപേക്ഷിച്ച ഭക്ഷണസാധനങ്ങൾ തിന്നതുമൂലമുള്ള ഭക്ഷ്യവിഷബാധയാകാം കുരങ്ങൻമാർ ചത്തു വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്‌റ്റുമോർട്ടത്തിന് ശേഷം ജഡങ്ങൾ ദഹിപ്പിച്ചു. ആന്തരാവയവങ്ങളുടെ പരിശോധനക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്‌തമാകൂ.
Malabar News: മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് ; എംസി കമറുദ്ദീൻ, കെഎം ഷാജി വിഷയം ചർച്ചയാകും







































