മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് ; എംസി കമറുദ്ദീൻ, കെഎം ഷാജി വിഷയം ചർച്ചയാകും

By Desk Reporter, Malabar News
Muslim-League in Haritha's complaint
(ഫയൽ ചിത്രം)
Ajwa Travels

മലപ്പുറം: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ ചേരുന്ന യോഗത്തിൽ എംസി കമറുദ്ദീൻ എംഎൽഎയുടെ അറസ്‌റ്റ്, കെഎം ഷാജിക്ക് എതിരായ അന്വേഷണം എന്നിവയും ചർച്ചയാകും. സംസ്‌ഥാന പ്രസിഡണ്ട്‌ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെപിഎ മജീദ് എന്നിവർ നേരിട്ടും ബാക്കി നേതാക്കൾ ഓൺലൈനായും യോഗത്തിൽ പങ്കെടുക്കും.

എംസി കമറുദ്ദീന്റെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്. കമറുദ്ദീന്റെ അറസ്‌റ്റിന്‌ പിന്നാലെ ചേർന്ന യോഗത്തിൽ അദ്ദേഹം രാജിവെക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

Malabar News:   മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ഇനിമുതൽ രാത്രിയിലും ഡയാലിസിസ് ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE