ലണ്ടന്‍: 600,000ല്‍ പരം യുകെ പൗരന്‍മാര്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഫൈസര്‍ -ബയോണ്‍ടെക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ജനങ്ങള്‍ക്ക് നല്‍കിയത്.
യുകെയിലുടനീളം 616,933 ആളുകള്‍ക്ക് കൊറോണ വൈറസ് വാക്‌സിന്‍ ബാധിച്ചതായി മന്ത്രാലയം വ്യക്‌തമാക്കി. എന്‍എച്ച്എസിന്റെ (നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ) ശ്രമത്തിന് നന്ദി പറയുന്നതായും മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു.
ഇംഗ്‌ളണ്ടില്‍ 521,000ത്തില്‍ അധികം പേര്‍ക്കും സ്‌കോട്ട്‌ലന്‍ഡില്‍ 56,000ത്തില്‍ അധികം പേര്‍ക്കും വെയില്‍സില്‍ 22,000ത്തില്‍ അധികം പേര്‍ക്കും കൂടാതെ വടക്കന്‍ അയര്‍ലണ്ടില്‍ 16,000ത്തില്‍ അധികം പേര്‍ക്കും കുത്തിവെപ്പ് നടത്തി.
അതേസമയം വരും ആഴ്‌ചകളിലും മാസങ്ങളിലും കൂടുതല്‍ ഡോസുകള്‍ ലഭ്യമാകുന്ന പക്ഷം പ്രതിരോധ കുത്തിവെപ്പ് നിരക്ക് വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ വാക്‌സിനുകള്‍ കെയര്‍ ഹോമുകളിലേക്ക് നേരിട്ട് എത്തിക്കുന്നുണ്ടെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.
കോവിഡിന്റെ പുതിയ വകഭേദത്തിന്റെ സാന്നിധ്യം കഴിഞ്ഞ ആഴ്‌ച യുകെയില്‍ സ്‌ഥിരീകരിച്ചിരുന്നു. ആദ്യം കണ്ടെത്തിയ വൈറസിനെ അപേക്ഷിച്ച് 70 ശതമാനം കൂടുതല്‍ പകർച്ച ശേഷിയുള്ള വൈറസ് ആണ് ഇപ്പോള്‍ സ്‌ഥിരീകരിച്ചിരിക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍. നിലവില്‍ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അതിര്‍ത്തി അടക്കുകയും യുകെയിലേക്കുള്ള യാത്ര നിര്‍ത്തിവെക്കുകയും ചെയ്‌തിരിക്കുകയാണ്.
National News: ടിആര്‍പി തട്ടിപ്പ് കേസ്; ബാര്‍ക് മുന്‍ സിഇഒ അറസ്‌റ്റില്‍