ലണ്ടൻ: മുഴുവൻ വാക്‌സിനുമെടുത്ത ഇന്ത്യയിൽ നിന്നടക്കമുള്ള സഞ്ചാരികൾക്ക് ഇനി യുകെയിലേക്ക് എത്താൻ കോവിഡ് പരിശോധനാഫലം വേണ്ടതില്ല. അടുത്ത മാസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരികയെന്ന് യുകെ സർക്കാർ അറിയിച്ചു.
ഗതാഗതവകുപ്പും ആരോഗ്യവകുപ്പും സാമൂഹിക പരിപാലന വകുപ്പും ചേർന്ന് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. ഫെബ്രുവരി 11ന് പുലർച്ചെ 4 മണി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ഇപ്പോൾ സഞ്ചാരികൾക്ക് ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം ആവശ്യമാണ്.
ജനുവരി 24ന് പ്രഖ്യാപിച്ച മാറ്റങ്ങൾ അനുസരിച്ച്, വാക്‌സിനേഷൻ മുഴുവൻ ഡോസും എടുത്തിട്ടില്ലാത്തവർ യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയും പിസിആർ പരിശോധനയും നടത്തണം. അല്ലെങ്കിൽ യുകെയിൽ എത്തി രണ്ട് ദിവസത്തിനുള്ളിൽ പരിശോധന നടത്താം. ഫലം പോസിറ്റീവാണെങ്കിൽ മാത്രം സ്വയം നിരീക്ഷണത്തിൽ പോവുക തുടങ്ങിയവ ആയിരുന്നു നിബന്ധനകൾ.
Read Also: കോഴിക്കോട് ഇരട്ട സ്‍ഫോടന കേസ്; ഹൈക്കോടതി ഇന്ന് വിധി പറയും