കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു കയറി അമ്മയും മകളും മരിച്ചു. തെരുവത്ത്പൊയിൽ കൃഷ്‌ണകൃപയിൽ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ(48), മകൾ അജ്‌ഞന(22) എന്നിവരാണ് മരിച്ചത്. സുരേഷ് ബാബുവിനെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
ഇന്ന് രാവിലെ ഏഴരയോടെ പേരാമ്പ്ര പയ്യോളി വടകര റോഡിൽ വാല്യക്കോട് വച്ചാണ് അപകടം ഉണ്ടായത്. ബന്ധുവീട്ടിലേക്കു പോവുകയായിരുന്ന സുരേഷ് ബാബുവും കുടുംബവും സഞ്ചരിച്ച കാർ, ഇറച്ചിക്കോഴിയുമായി എത്തി വഴിയരികിൽ നിർത്തി ഇട്ടിരിക്കുകയായിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.
അപകടം ഉണ്ടായതിന് പിന്നാലെ മൂന്ന് പേരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീജയുടെയും അജ്‌ഞനയുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Read also: കാസർഗോഡ് എയിംസ്; സമരവേദിയിൽ 101 സ്‌ത്രീകളുടെ ഉപവാസം








































