കണ്ണൂർ: രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് ആറുവയസുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്‌റ്റിൽ. ചെറുതാഴം ശ്രീസ്‌ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പിപി ധനജയാണ് അറസ്‌റ്റിലായത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് മക്കളെയുമെടുത്ത് ആത്‍മഹത്യക്ക് ശ്രമിച്ചതെന്ന യുവതിയുടെ മൊഴിയിൽ ധനേഷിന്റെ മാതാവ് ശ്യാമളയെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
പരിയാരം പോലീസ് ആണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ആറുവയസുകാരനായ മകൻ ധ്യാൻ കൃഷ്‌ണന്റെ മരണത്തിൽ ധനജക്കെതിരെ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. ഭർത്താവിന്റെ അമ്മ ശ്യാമള ജീവിക്കാൻ അനുവദിക്കാത്തതിലാണ് രണ്ടു മക്കളുമായി കിണറ്റിൽ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് ശ്യാമളക്കെതിരെ പോലീസ് കേസെടുത്തത്.
ജൂലൈ 30നായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ധ്യാൻ രണ്ടുദിവസം മുമ്പാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്‌തികരമാണ്. അറസ്‌റ്റിലായ ധനജയെ റിമാൻഡ് ചെയ്‌ത് കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം