കണ്ണൂർ: കേരളത്തിൽ വീണ്ടും എംപോക്‌സ് സ്‌ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനാണ് രോഗം കണ്ടെത്തിയത്. എംപോക്‌സ് ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിന് രോഗം സ്‌ഥിരീകരിക്കുകയായിരുന്നു.
ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എംപോക്‌സ് രോഗലക്ഷണത്തോടെ ദുബായിൽ നിന്നെത്തിയ തലശേരി സ്വദേശിയായ യുവാവിനെ ഞായറാഴ്‌ച വൈകിട്ട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!