ന്യൂഡെൽഹി: മരണപ്പെട്ട മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും 1992ൽ രൂപീകൃതമായ സമാജ്‍വാദി പാർട്ടി സ്‌ഥാപകനുമായ മുലായം സിംഗ് യാദവിന്റെ (82) മരണത്തിൽ ആദരാഞ്‌ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
മുലായം സിംഗ് യാദവ് എളിമയുളള, എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ശ്വാസതടസത്തെ തുടര്‍ന്ന് ചികിൽസയിൽ ഇരിക്കെ ഇദ്ദേഹത്തിന്റെ അന്ത്യം.
‘ശ്രീ മുലായം സിംഗ് യാദവ് ജി ഒരു ശ്രദ്ധേയമായ വ്യക്‌തിത്വമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന എളിമയുള്ള നേതാവായി അദ്ദേഹം പ്രശംസിക്കപ്പെട്ടു. ജനങ്ങളെ സേവിക്കുകയും ലോക്‌നായക് ജെപിയുടെയും ഡോ. ലോഹ്യയുടെയും ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്‍തു’ – അനുസ്‌മരണ ട്വീറ്റിൽ പ്രധാനമന്ത്രി മോദി കുറിച്ചു,
Most Read: ഗുജറാത്തിൽ 350 കോടിയുടെ ലഹരിയുമായി പാക് ബോട്ട് പിടിയില്‍































