മുലായം സിംഗ് എളിമയുള്ള നേതാവ്; ആദരാഞ്‌ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

By Central Desk, Malabar News
Mulayam Singh Death; The Prime Minister paid his respects

ന്യൂഡെൽഹി: മരണപ്പെട്ട മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും 1992ൽ രൂപീകൃതമായ സമാജ്‍വാദി പാർട്ടി സ്‌ഥാപകനുമായ മുലായം സിംഗ് യാദവിന്റെ (82) മരണത്തിൽ ആദരാഞ്‌ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

മുലായം സിംഗ് യാദവ് എളിമയുളള, എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ശ്വാസതടസത്തെ തുടര്‍ന്ന് ചികിൽസയിൽ ഇരിക്കെ ഇദ്ദേഹത്തിന്റെ അന്ത്യം.

‘ശ്രീ മുലായം സിംഗ് യാദവ് ജി ഒരു ശ്രദ്ധേയമായ വ്യക്‌തിത്വമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന എളിമയുള്ള നേതാവായി അദ്ദേഹം പ്രശംസിക്കപ്പെട്ടു. ജനങ്ങളെ സേവിക്കുകയും ലോക്‌നായക് ജെപിയുടെയും ഡോ. ലോഹ്യയുടെയും ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്‍തു’ – അനുസ്‌മരണ ട്വീറ്റിൽ പ്രധാനമന്ത്രി മോദി കുറിച്ചു,

Most Read: ഗുജറാത്തിൽ 350 കോടിയുടെ ലഹരിയുമായി പാക് ബോട്ട് പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE