ചങ്ങരംകുളം: പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല; വസ്തുതകളും, യാഥാർഥ്യങ്ങളും എന്ന പേരിൽ PCWF പുറത്തിറക്കിയ ലഘുലേഘ എംഎൽഎക്ക് കൈമാറിയ ചടങ്ങിലായിരുന്നു ആവശ്യങ്ങൾ മുന്നോട്ടുവച്ചതും ചർച്ച നടന്നതും.
പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല സാധ്യമാക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കുക, ഇതിനാവശ്യമായ സമ്മർദ്ദം സർക്കാരിൽ ചെലുത്തുക, പുതിയ ജില്ലകൾ രൂപീകരിക്കുന്നതിന് പഠന സമിതിയെ നിയോഗിക്കുക, വരാനിരിക്കുന്ന ബഡ്ജറ്റിൽ കൂടുതൽ പരിഗണനയോടെ പൊന്നാനിയെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ കേന്ദ്ര നേതാക്കൾ കെപി നൗഷാദലി എംഎൽഎക്ക് മുന്നിൽ വച്ചത്.
ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്നും, എംഎൽഎ എന്ന നിലയിൽ, വിഷയത്തിൽ മുഴുവൻ ജനങ്ങളുടെയും പിന്തുണ ലഭ്യമാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും, സംഘടനകളുടെയും സംയുക്ത യോഗം വിളിച്ച് ചേർക്കാൻ മുൻകൈ എടുക്കുമെന്നും എംഎൽഎ ഉറപ്പ് നൽകിയതായി PCWF കേന്ദ്ര നേതാക്കൾ പറഞ്ഞു.
ചങ്ങരംകുളം ഗ്യാലക്സി ഓഡിറ്റോറിയത്തിൽ നടന്ന ചർച്ചയിൽ സിഎസ് പൊന്നാനി, പി കോയക്കുട്ടി മാസ്റ്റർ, സിവി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, പിഎം അബ്ദുട്ടി, ഇ ഹൈദരലി മാസ്റ്റർ, എൻ ഖലീൽ റഹ്മാൻ, അഷ്റഫ് മച്ചിങ്ങൽ, ജി സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു.
MOST READ | ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































