ഗുജറാത്തിൽ 350 കോടിയുടെ ലഹരിയുമായി പാക് ബോട്ട് പിടിയില്‍; ആറ് ജീവനക്കാർ അറസ്‌റ്റിൽ

By Central Desk, Malabar News
Pak boat caught with 350 crore Drug in Gujarat
Representational (old) image
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. പാകിസ്‌ഥാൻ ബോട്ടിൽ കടത്തുകയായിരുന്ന 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിൻ പിടിച്ചെടുത്തതായി ഗുജറാത്ത് ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ്.

കടലിൽ സംശയപദമായി കണ്ട ബോട്ട് വിശദമായി പരിശോധിച്ചപ്പോളാണ് അഞ്ച് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ 50 കിലോ മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 350 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഗുജറാത്ത് ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡും (എടിഎസ്) ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡും (ഐസിജി) സംയുക്‌തമായി നടത്തിയ നടത്തിയ കടൽ വേട്ടയിലാണ് ആറ് ജീവനക്കാരെ ഉൾപ്പടെ ബോട്ട് പിടിച്ചെടുത്തത്.

കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കച്ചിലെ ജാഖാവോ തുറമുഖത്ത് എത്തിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗുജറാത്തിലെ ഐസിജിയും എടിഎസും നടത്തുന്ന ആറാമത്തെ സംയുക്‌ത ഓപ്പറേഷനാണിത്. സെപ്‌റ്റംബർ 14ന് പാകിസ്‌ഥാന്‍ ബോട്ടില്‍ നിന്ന് 40 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു.

Most Read: ഫ്‌ളക്‌സ് ബോർഡിൽ രാഹുലും സവർക്കറും; എതിരാളികളുടെ പുതിയ തന്ത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE