ഗുജറാത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; മുന്ദ്ര തുറമുഖത്ത് നിന്നും 56 കോടിയുടെ കൊക്കെയ്ൻ പിടികൂടി

By Team Member, Malabar News
52 Crores Drug Seized From Gujarat Mundra Port
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സംസ്‌ഥാനത്തെ മുന്ദ്ര തുറമുഖത്ത് നിന്നാണ് ഇപ്പോൾ മയക്കുമരുന്ന് പിടികൂടിയത്. വിദേശത്തുനിന്ന് കണ്ടെയ്‌നറില്‍ കടത്തിയ 56 കിലോ കൊക്കെയ്ന്‍ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് വിദേശത്തു നിന്നെത്തിയ കണ്ടെയ്‌നറില്‍നിന്ന് കൊക്കെയ്ന്‍ പിടികൂടിയത്. കണ്ടെയ്‌നറില്‍ ഇറക്കുമതി ചെയ്‌ത മറ്റ് സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്.

ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് നിന്നും കഴിഞ്ഞ മാസമാണ് 1,300 കോടിയുടെ ഹെറോയിൻ പിടികൂടിയത്. കൂടാതെ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപയുടെ ഹെറോയിനും പിടിച്ചെടുത്തിരുന്നു.

Read also: എൽഡിഎഫ് വിജയിച്ചത് തീവ്ര പ്രസ്‌ഥാനങ്ങളെ താലോലിച്ച്; കെസി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE