ലഹരി വിരുദ്ധ ദിനം: പൊന്നാനിയിൽ PCWF ബൈക്ക് റാലി സംഘടിപ്പിച്ചു

ലഹരിവസ്‌തുക്കളുടെ ദുരുപയോഗവും അനധികൃത ലഹരിക്കടത്തും ആഗോളതലത്തിൽ ഉയർത്തുന്ന ആരോഗ്യ, സാമൂഹിക, സാമ്പത്തിക, സുരക്ഷാ പ്രശ്‌നങ്ങളെ നേരിടാനായി എല്ലാ വർഷങ്ങളിലെയും ജൂൺ 26 അന്താരാഷ്‍ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ 1987 ഡിസംബർ 7നാണ് ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചത്.

By Senior Reporter, Malabar News
PCWF Organizes Anti-Drug Day Bike Rally in Ponnani
Photo Courtesy: PCWF | Cropped by Team MN

മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) മുൻസിപ്പൽ കമ്മിറ്റി അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ സിപി സെക്കീർ ചന്തപ്പടിയിലാണ് റാലി ഫ്‌ളാഗ്‌ ഓഫ് ചെയ്‌തത്‌.

ലഹരിക്കെതിരായ പ്രവർത്തനം നിയമനടപടികളിൽ മാത്രം ഒതുക്കാതെ സാമൂഹികമായ പ്രതിരോധം, ബോധവൽക്കരണം, ചികിൽസ, പുനരധിവാസം, കുറ്റകൃത്യ ശൃംഖലകൾക്കെതിരായ നടപടി എന്നിവ ഒരുമിച്ചുനടക്കണമെന്ന ഐക്യരാഷ്‍ട്ര സഭയുടെ സമീപനത്തെ മാനിച്ചാണ് PCWF ലഹരി വിരുദ്ധ ദിനത്തിൽ ഇത്തരമൊരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

ബസ്‌സ്‌റ്റാൻഡ് പരിസരത്ത് നടന്ന സമാപന യോഗം പൊന്നാനി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ (SHO) സതീഷ് കുമാർ ഉൽഘാടനം ചെയ്‌തു. കേരള മദ്യനിരോധന സമിതി സംസ്‌ഥാന ഉപാധ്യക്ഷൻ കെ സിദ്ധീഖ് മൗലവി അയിലക്കാട് ലഹരി വിരുദ്ധ സന്ദേശം നൽകി.

മുജീബ് കിസ്‍മത്ത് സ്വാഗതവും, മുനീറ ടി നന്ദിയും പറഞ്ഞ പരിപാടിയിൽ സുബൈർ ടിവി അധ്യക്ഷ്യത വഹിച്ചു. കോയക്കുട്ടി മാസ്‌റ്റർ, സിവി മുഹമ്മദ് നവാസ്, ഹനീഫ മാളിയേക്കൽ, സലാം പോത്തന്നൂർ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

INFORMATIVE | എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE