കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് കൊളത്തൂർ കരക്കയടുക്കത്തെ എ അശോകനെ കോടതി റിമാൻഡ് ചെയ്‌തു. ബേഡകം പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇന്നലെ കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. അതേസമയം, കൊല്ലപ്പെട്ട ഉഷ(40) യുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പ്രതി അശോകൻ പോലീസിൽ മൊഴി നൽകിയിരുന്നു. കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങിയതായും ട്രെയിൻ കയറി രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നുമാണ് അശോകൻ ബേഡകം പൊലീസിന് മൊഴി നൽകിയത്. കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങിയ അശോകനെ കാസർഗോഡ് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ട്രെയിൻ കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അശോകൻ പിടിയിലായത്. രാവിലെ അശോകനെ അന്വേഷിച്ച് സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ ഉഷയുടെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Most Read: മദ്യലഹരിയിൽ വീടുകയറി യുവതിക്ക് നേരെ അതിക്രമം; പോലീസ് ഓഫിസർക്കെതിരെ കേസ്







































