കണ്ണൂർ: പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കനാലിൽ തള്ളിയ കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. പനയത്തംപറമ്പ് സ്വദേശി പ്രശാന്തിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ഇന്നലെ മുതൽ പോലീസ് കസ്‌റ്റഡിയിൽ ആയിരുന്നു.
പ്രശാന്തും കേസിലെ മറ്റൊരു പ്രതിയായ ഷുക്കൂറും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കണ്ണൂർ സ്വദേശി പ്രജീഷ് എന്ന യുവാവിനെയായിരുന്നു പ്രതികൾ കൊന്നു കനാലിൽ തള്ളിയത്. തുടർന്ന് ഇന്നലെ രാവിലെയാണ് ചക്കരക്കല്ലിലെ കനാലിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
ചാക്കില്‍ കെട്ടി വരിഞ്ഞ നിലയിലായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരം മോഷണത്തിന് പിടിയിലായ അബ്‌ദുൾ ഷുക്കൂർ, റിയാസ്, പ്രശാന്ത് എന്നിവരെ കുറിച്ച് പോലീസിൽ വിവരം നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അതേസമയം, കേസിലെ മുഖ്യപ്രതി ഷുക്കൂറിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Read Also: പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി ഒളിവിൽ






































