മൂവാറ്റുപുഴ: തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ആനിക്കാട് മാവിൻചുവടിൽ ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു ആയിരുന്നു. ആയവന വടക്കുംപാടത്ത് സെബിൻ ജോയിയാണ് (34) മരിച്ചത്.
തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറും മൂവാറ്റുപുഴ ഭാഗത്ത് നിന്ന് ആയവനത്ത് പോവുകയായിരുന്ന സെബിൻ സഞ്ചരിച്ച ബുള്ളറ്റും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മൂവാറ്റുപുഴയിൽ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴിയാണ് സെബിൻ അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ സെബിനെ ഉടൻ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ പോലീസ് സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൂവാറ്റുപുഴയിലെ സ്വകാര്യ സ്‌ഥാപനത്തിൽ മാനേജരാണ് മരിച്ച സെബിൻ.
Most Read| ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി